Skip to main content

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാമ്പയ്ന്‍ തുടങ്ങി

 

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ അംഗത്വ കാമ്പയ്ന്‍ ആരംഭിച്ചു. 18നും 55 നും ഇടയില്‍ പ്രായമുള്ള മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശാദായം അടച്ച് അംഗത്വത്തില്‍ തുടരുന്ന അധ്യാപകര്‍ക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അംഗത്വ കാലാവധിക്ക് അനുസരിച്ച് പ്രതിമാസ പെന്‍ഷനും ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ www.kmtboard.C³ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2966577.

date