Skip to main content

ബോധവൽക്കരണ ക്ലാസ് നടത്തി

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനത്ത് നടക്കുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർക്കായി പോഷ് നിയമം, ലിംഗ നീതി എന്നീ വിഷയങ്ങളിൽ  ബോധവൽക്കരണ ക്ലാസ് നടത്തി.  മലപ്പുറം ആസൂത്രണ സമിതി കോൺഫറൺസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) ഷാബിർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ കെ.പി.എ ഷരീഫ് അധ്യക്ഷത വഹിച്ചു. അഡ്വ. സുജാത എസ് വർമ്മ ക്ലാസ് നയിച്ചു. ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ എൻ.പി ബിന്ദു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷാജിത ആട്ടശ്ശേരി, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ടി.എം ശ്രുതി ടി.എം തുടങ്ങിയവർ സംസാരിച്ചു.
 

date