Skip to main content

തലശ്ശേരി മണ്ഡലത്തിലെ റോഡുകള്‍ക്ക്  9.81 കോടി അനുവദിച്ചതായി എം എല്‍ എ

    തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 9.81 കോടി രൂപ അനുവദിച്ചതായി എ എന്‍ ഷംസീര്‍ എം എല്‍ എ. തലശ്ശേരി താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ വി റോഡ് പുനര്‍ നിര്‍മ്മാണ പ്രവൃത്തി കെ എസ് ടി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ മാസം അവസാനത്തോടെ പ്രവൃത്തി ആരംഭിക്കും. കോടിയേരി എം സി സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും  എം എല്‍ എ അറിയിച്ചു. 
    തലശ്ശേരി താലൂക്ക് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, സബ് കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തഹസില്‍ദാര്‍ ടി വി രഞ്ജിത്ത്, തഹസില്‍ദാര്‍ (എല്‍ ആര്‍) പി പി സത്യനാഥന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അടുത്ത താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ 20 ന് മൂന്നു മണിക്ക് തലശ്ശേരി താലൂക്ക് ഹാളില്‍ നടക്കും

date