Skip to main content

പഴശ്ശി ദിനാചരണം ഇന്ന്

 പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ 218 ാം പഴശ്ശിദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഇന്ന്(വ്യാഴം) രാവിലെ 9.30ന് പഴശ്ശികുടീരത്തില്‍ നടക്കും.   അനുസ്മരണ സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുക്കും. വിശിഷ്ടാതിഥികള്‍ പഴശ്ശി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഡോ.പി മോഹന്‍ദാസ് പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. ദിനാചരണത്തിന്റെ ഭാഗമായി പുരാവസ്തു പ്രദര്‍ശനവും, കളിമണ്‍ ശില്‍പ്പനിര്‍മ്മാണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 

date