Skip to main content

പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സ്‌ ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന ജനപങ്കാളിത്തം: മുഖ്യമന്ത്രി

തെളിമയാർന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന വൻജന പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നല്ലത് ചെയ്യുമ്പോൾ നല്ല മനസ്സുള്ളവർ കൂടെ നിൽക്കുന്നു. ആഗോളവൽക്കരണ-ഉദാരവൽക്കരണ നയങ്ങളെ എതിർക്കുന്ന മുന്നണിയാണ് കേരളത്തിൽ ഭരണം നടത്തുന്നത്. തീർത്തും ബദലായ സാമ്പത്തിക നയം സ്വീകരിക്കുന്ന കേരളമെന്ന തുരുത്തിനെ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ലെന്നും അതിന്റെ പേരിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവെയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടസമിതി ചെയർമാൻ വി.ശശികുമാർ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ കെ.വി ആശാമോൾ സ്വാഗതവും തഹസിൽദാർ പി.എം മായ നന്ദിയും പറഞ്ഞു.

date