Skip to main content

പാസ്‌വേഡ്- കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ഇന്ന്

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് -പാസ്‌വേഡ പ്രോഗ്രാം (ട്രൂണിംഗ്) ഇന്ന് (30) രാവിലെ 10 മുതല്‍ ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ പി. രതീഷ് അധ്യക്ഷനാകും. 

ലജനത്തുല്‍ മുഹമ്മദീയ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എ.എം. നസീര്‍, ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പള്‍മാരായ കെ. നസീറ, ഡോ. ബഷീര്‍, ലജനത്തുല്‍ മുഹമ്മദീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എ. അഷ്‌റഫ് കുഞ്ഞാശാന്‍, എച്ച്.എം. ഇ. സീന, പി.ടി.എ. പ്രസിഡന്റ് എസ്. ഷാജി ജമാല്‍, എസ്.എം. അസ്ലം, എ.കെ. ഷുബി എന്നിവര്‍ പങ്കെടുക്കും. ന്യൂനപക്ഷ വകുപ്പിന്റേയും കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.

date