Skip to main content

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: ബോധവല്‍ക്കരണ ക്ലാസ് നടത്തി

ആലപ്പുഴ: ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ല വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എല്‍. ഷീബ അധ്യക്ഷത വഹിച്ചു.
 
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.എസ് താഹ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമത്തെ കുറിച്ച് അഡ്വ.ജീസ് ജോസഫ്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന ലൈംഗിക അതിക്രമം തടയല്‍, നിരോധിക്കല്‍, പരിഹാരം നിയമം 2013 സംബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബയും ക്ലാസെടുത്തു. ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ ജെ. മായ ലക്ഷ്മി,
ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ സിജോയ് തോമസ്, എം.റ്റി. അനിത എന്നിവര്‍ പ്രസംഗിച്ചു. 

date