Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പരിശീലനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ceds.kerala. gov.in എന്ന വെബ്‌സൈറ്റിലും, പൂജപ്പുര ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ ഡിസംബര്‍ 20 ന് മുന്‍പായി പൂജപ്പുര ഓഫീസില്‍ ലഭ്യമാക്കേണ്ടതാണെന്ന് ഡയറക്ടര്‍(ഇന്‍ചാര്‍ജ് ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0471 2345627, 8289827857.

date