Skip to main content
ആലപ്പുഴ നിയോജക മണ്ഡലം  'നവകേരളവും സ്ത്രീ ശാക്തീകരണവും ' സെമിനാർ നടത്തി

ആലപ്പുഴ നിയോജക മണ്ഡലം 'നവകേരളവും സ്ത്രീ ശാക്തീകരണവും ' സെമിനാർ നടത്തി

ആലപ്പുഴ: നിയോജക മണ്ഡലം നവകേരള സദസ്സിനു മുന്നോടിയായി പൃഥ്വി ഓഡിറ്റോറിയത്തിൽ 'നവകേരളവും സ്ത്രീ ശാക്തീകരണവും 'എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിച്ചു.പി. പി ചിത്ത രഞ്ജൻ എംഎൽഎയുടെ സാനിധ്യത്തിൽ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജെൻഡർ കൗൺസിൽ അംഗം ബിച്ചു എക്സ് മലയിൽ, മഹിളാ സംഘം ജില്ല സെക്രട്ടറി ദീപ്തി അജയകുമാർ, സംസ്ഥാന ജെൻഡർ കൗൺസിൽ ചെയർപേഴ്സൺ ഡോ. ടി.കെ. ആനന്ദി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.രേഖ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് (5) വൈകിട്ട് മൂന്നിന് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മോള്‍ഡിംഗ് മൈന്റ്‌സ് മാജികലി പരിപാടി നടത്തും. പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

date