Skip to main content

ലേലം

 

ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉടമസ്ഥതയില്‍ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുളള റോഡ് റോളര്‍ ക്വട്ടേഷനിലോ ലേലത്തിലൂടെയോ വില്‍പന നടത്തും. ഡിസംബര്‍ 20 ന് രാവിലെ 11.30 ന് ഇടുക്കി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ വച്ച് നടത്തുന്ന പരസ്യലേലത്തില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉളള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. ഡിസംബര്‍ 19 ന് 3 മണി വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ അല്ലെങ്കില്‍ ലേലം കൊളളുന്ന ആള്‍ വാഹനം സ്വന്തം പേരിലേക്ക് മാറ്റി 15 ദിവസത്തിനുളളില്‍ ലേലവസ്തു നീക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447877161.

date