Skip to main content

മാലിന്യമുക്ത നവകേരളം ആലപ്പുഴയിലെ പുരവഞ്ചികളിലെ ഇടപെടലുകൾ സെമിനാർ ചർച്ച ചെയ്തു

ആലപ്പുഴ: നവകേരള സദസിന് മുന്നോടിയായി മാലിന്യമുക്ത നവകേരളം ആലപ്പുഴയിലെ പുരവഞ്ചികളിലെ ഇടപെടലുകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തനാട് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. 

വേമ്പനാട് കായല്‍ സംരക്ഷണത്തിന്‍റെ ഭാഗമായി വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടാകുന്ന ഖര, ദ്രവ മാലിന്യങ്ങളെ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നും വന്‍തോതില്‍ ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. 

ദ്രവമാലിന്യ ശാസ്ത്രീയ സംസ്കരണത്തെക്കുറിച്ച് നോര്‍ത്ത് ആംസ് സൊലൂഷന്‍ ഡയറക്ടര്‍ സക്കറിയ ജോയിയും മാലിന്യവും നിയമവും എന്ന വിഷയത്തില്‍ ചേര്‍ത്തല നഗരസഭ സെക്രട്ടറി ടി.കെ. സുജിത്തും ക്ലാസ് നയിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ് കവിത, എം.ആര്‍ പ്രേം, കക്ഷിനേതാക്കളായ ഡി.പി മധു, ബിന്ദുതോമസ്, കൗണ്‍സിലര്‍ കെ.എസ് ജയന്‍, നഗരസഭ സെക്രട്ടറി എ.എം മുംതാസ്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ എബ്രഹാം വി കുര്യാക്കോസ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍ജിനീയര്‍ സി.വി സ്മിത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ബോംബെ ഐ.ഐ.റ്റി പ്രൊഫസര്‍ എന്‍.സി നാരായണന്‍, ഹെല്‍ത്ത് ഓഫീസര്‍ കെ.പി വര്‍ഗ്ഗീസ്, മാലിന്യമുക്ത നവകേരളം നോഡല്‍ ഓഫീസര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം ആര്യാട് ലൂഥറന്‍സ് സ്കൂളില്‍ നവ കേരളത്തിന്റെ പ്രതീക്ഷകളും ആലപ്പുഴയുടെ സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി. മഹീന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ആര്യാട് ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് ജി. ബിജുമോൻ, വൈസ് പ്രസിഡൻ്റ് ഷീന സനൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സന്തോഷ് ലാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ബിപിൻരാജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. അശ്വിനി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date