Skip to main content

മുഹമ്മയിൽ വ്യവസായ സെമിനാർ സംഘടിപ്പിച്ചു

ആലപ്പുഴ: ചേർത്തല നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന് മുന്നോടിയായി സംഘടിപ്പിച്ച
വ്യവസായ സെമിനർ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗൗരീ നന്ദനം ഓഡിറ്റോറിയത്തിൽ ചേർന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. 

വ്യവസായ സൗഹൃദ കേരളം - നിയമ പരിഷ്കാരങ്ങളിലൂടെ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി. എസ് ചന്ദ്രൻ വിഷയാവതരണം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, ഫൈബർ വേൾഡ് മാനേജിങ് ഡയറക്ടർ റോബി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എം.എസ് ലത, എം ചന്ദ്ര, സി.ഡി വിശ്വനാഥൻ, നസീമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി റെജി, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി പി.വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

date