Skip to main content

നവകേരള സദസ്: അമ്പലപ്പുഴയിൽ ശാസ്ത്രവണ്ടി പര്യടനം നാളെ

ആലപ്പുഴ: നവകേരള സദസ്സിനു മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തിലൂടെ  ശാസ്ത്ര വണ്ടിയുടെ രണ്ടു ദിവസത്തെ പ്രയാണം  നാളെ (7) തുടങ്ങും. രാവിലെ 9.30 ന് തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂളിൽ നിന്നും ആരംഭിക്കുന്ന ശാസ്ത്ര യാത്ര ടെക്ജൻഷ്യ സൊല്യൂഷൻസ് സി.ഇ.ഒ. ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം  ചെയ്യും. 

മണ്ഡലത്തിലെ സ്കൂളുകളിൽ ശാസ്ത്ര സന്ദേശയാത്രയായാണ് വണ്ടി എത്തുന്നത്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തൽ, ശാസ്ത്രജ്ഞന്മാരുടെ ജീവിതവും കണ്ടുപിടിത്തങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തൽ എന്നിവയാണ് ശാസ്ത്ര വണ്ടിയുടെ ലക്ഷ്യം. 

വണ്ടിയെത്തുന്ന സ്കൂളുകൾക്ക് ശാസ്ത്ര പുസ്തകങ്ങളും  ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും കൈമാറും. വിദ്യാർത്ഥികൾ വരച്ച ശാസ്ത്രജ്ഞരുടെ ചിത്രം നൽകി വണ്ടിയെ സ്വീകരിക്കും. തെരഞ്ഞെടുത്ത കുട്ടികളും അധ്യാപകരും ശാസ്ത്രജ്ഞരെ കുറിച്ച് പ്രഭാഷണവും നടത്തും. 

രാവിലെ 10.15 ന് പുറക്കാട് എസ്.എൻ. എം.എച്ച്.എസ്.എസ്., പകൽ 11ന് അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്. എസ്., 11:45 ന് കെ.കെ. കുഞ്ചുപിള്ള സ്കൂൾ, 12:30 ഗവ.എച്ച്.എസ്.എസ്. കാക്കാഴം, 1:30 ന് അറവുകാട് എച്ച്.എസ്.എസ്., 2.30 ന് സെന്റ് ജോസഫ് എച്ച്.എസ്. പുന്നപ്ര, 3 ന് അംബേദ്കർ മെമ്മോറിയൽ സ്കൂൾ, 3.30 ന് പറവൂർ ഗവ.എച്ച്.എസ്.എസ്. പറവൂർ എന്നീ സ്കൂളുകളിൽ പര്യടനം നടത്തും.

വെള്ളി രാവിലെ 9.30 ന് തിരുവമ്പാടി എച്ച്.എസ്.എസ്.ൽ നിന്ന് പ്രയാണം ആരംഭിക്കുന്ന ശാസ്ത്ര വണ്ടിയുടെ യാത്ര വൈകിട്ട് 3:15 ന് ഗവ. മുഹമ്മദൻസ് ബോയ്സ് - ഗേൾസ് സ്കൂളിൽ സമാപിക്കും.
 

date