Skip to main content

നവകേരള സദസ്: ആരോഗ്യം, പരിസ്ഥിതി വിഷയങ്ങളിൽ സെമിനാര്‍ നാളെ

ആലപ്പുഴ: ഡിസംബര്‍ 14ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചേര്‍ത്തല മണ്ഡലതല നവകേരള സദസിന് മുന്നോടിയായി കടക്കരപ്പള്ളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തില്‍നാളെ (ഡിസംബര്‍ 7) രാവിലെ പത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനാകും. 

ആരോഗ്യം പൊതുജന പങ്കാളിത്തത്തിലൂടെ എന്ന വിഷയത്തില്‍ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.  വി.എസ്. വിശ്വകലയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും മാലിന്യ സംസ്‌കരണവും എന്ന വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ സി.വി സ്മിതയും ക്ലാസ്സെടുക്കും. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ടി.കെ സത്യാനന്ദന്‍, എല്‍.മിനി, ബിന്ദു ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി, പഞ്ചായത്ത് സെക്രട്ടറി സതിദേവീ രാമന്‍ നായര്‍, റാണി ജോര്‍ജ്, പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. മെല്‍വിന്‍ ജെ. ഗോണ്‍സാല്‍വസ്, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.എം. അശ്വതി, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പൂര്‍ണിമ മല്ലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെമിനാറിനോട് അനുബന്ധിച്ച് രാവിലെ 10 മുതല്‍ ഒരു മണിവരെ മെഡിക്കല്‍ ക്യാമ്പും നടക്കും.

date