Skip to main content

നവകേരളം: ആലപ്പുഴ മണ്ഡലം വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്തി

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ നവംബർ 15 ന്‌  രാവിലെ 11 മണിക്ക് നടക്കുന്ന നവകേരള സദസ്സിന്റെ വേദിയായ എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിലെ ഒരുക്കങ്ങൾ വിവിധ സർക്കാർ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചേർന്ന് വിലയിരുത്തി. ഗ്രൗണ്ടിൽ പ്രധാന വേദിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി.യുടെ എ.സി ലോ ഫ്ലോർ ബസ് ഉപയോഗിച്ച് എസ്.ഡി.വി. ഗ്രൗണ്ടിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള പോക്കും പരിശോധിച്ചു. എ.ഡി.എം. എസ്. സന്തോഷ് കുമാർ, എച്ച്.എസ്. രമ്യ എസ്. നമ്പൂതിരി, ഡി.വൈ.എസ്.പി. സ്പെഷ്യൽ ബ്രാഞ്ച് എം.ജി. സാബു, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, ആരോഗ്യവകുപ്പ് മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ് റവന്യൂ വിഭാഗം, പൊതുമരാമത്ത് വിഭാഗം തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date