Skip to main content

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ബി.എസ്.സി നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും ബി.എസ്.സി നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഐ.ഇ.എല്‍.ടി.എസ്/ ഒ.ഇ.എഫ്.എല്‍/ ഒഇടി/ എന്‍സിഎല്‍ഇഎക്സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് പരിശീലനം നടത്തുന്നതിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ്  പ്രോഗ്രാം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഇഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 23. കൂടുതല്‍ വിവിരങ്ങള്‍ www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍ 04952377786.

date