Skip to main content

നവകേരള സദസ്: മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

ആലപ്പുഴ: ഡിസംബര്‍ 14ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസിന് മുന്നോടിയായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

ചെറുവാരണം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈരഞ്ജിത്ത്, 
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധാ സുരേഷ്,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി കനകന്‍, എസ്. ജോഷി മോന്‍, ബി. ഇന്ദിര, ബാങ്ക് പ്രസിഡന്റ് കെ. സുരജിത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. അനിത, ഡോ. ദേവി എന്നിവര്‍ നേതൃത്വം നല്‍കി.

പഞ്ചായത്ത് ഹാളില്‍ അലോപ്പതി മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ജ്യോതിമോള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രജനി രവിപാലന്‍, സി ദീപുമോന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി, പഞ്ചായത്ത് സെക്രട്ടറി റ്റി.എഫ് സെബാസ്റ്റ്യന്‍, അസി. സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ഗ്രീഷ്മ ക്യാമ്പിന് നേതൃത്വം നല്‍കി.

ചെത്തിക്കാട്ട് കയര്‍ യൂണിറ്റില്‍ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഫൈസി വി. ഏറനാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോളി അജിതന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. ശാരിക ക്യാമ്പിന് നേതൃത്വം നല്‍കി.

date