Skip to main content

സ്‌കൂൾ വിദ്യാർഥികൾക്കുള്ള ചിത്രരചനാമത്സരം ഇന്ന് (ഡിസംബർ എട്ട്)

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ 13ന് കോട്ടയം നിയമസഭാ മണ്ഡലത്തിൽ പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി കോട്ടയം നിയമസഭാ നിയോജകമണ്ഡലം സംഘാടക സമിതി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരം ഇന്ന് (ഡിസംബർ എട്ട്) നടക്കും. കോട്ടയം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 10 മുതൽ 12 വരെ കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിലാണ് മത്സരം. ഒരു സ്‌കൂളിൽനിന്ന് പരമാവധി മൂന്നുപേർക്ക് മത്സരിക്കാം. മത്സരത്തിന് എത്തുന്നവർ സ്‌കൂൾ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. പെയിന്റിംഗിനുള്ള പേപ്പർ സംഘാടക സമിതി നൽകും. കളറും മറ്റു സാമഗ്രികളും വിദ്യാർഥികൾ കൊണ്ട് വരണം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയുമാണ്.

 

date