Skip to main content

സായുധസേന പതാകദിനം ആചരിച്ചു

രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെ സ്മരണയിൽ ജില്ലയിൽ സായുധസേന പതാകദിനം ആചരിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നമുക്ക് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയവരാണ് സൈനികർ. അവരെ ഓർക്കാനും സൈനികർക്കായുള്ള ക്ഷേമപ്രവർത്തനത്തിൽ പങ്കാളികളാവാനും നാം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമുള്ള സാമ്പത്തിക സഹായം പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് വിതരണം ചെയ്തു.
സായുധ സേനാ പതാക നിധിയിലേക്ക് ജില്ലയില്‍ നിന്നും കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനമായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിനുള്ള അവാർഡ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീഖ് വിതരണം ചെയ്തു. സംസ്ഥാനതലത്തിലും കൂടുതൽ തുക സമാഹരിച്ചത് പി.എസ്.എം.ഒ കോളേജ് തന്നെയാണ്. കൂടുതൽ തുക സമാഹരിച്ച സർക്കാർ സ്ഥാപനത്തിനുള്ള അവാര്‍ഡ് മലപ്പുറം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസും എൻ.സി.സി യൂനിറ്റിനുള്ള അവാര്‍ഡ് 29 കേരള ബറ്റാലിയനും കരസ്ഥമാക്കി.
ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ.എച്ച് മുഹമ്മദ് അസ്‍ലം, കെ.എസ്.ഇ.എൽ ജില്ലാ സെക്രട്ടറി എം.പി ഗോപിനാഥൻ,  വെറ്ററൻസ് വെൽഫയർ സൊസൈറ്റി സെക്രട്ടറി എ.കെ ജോഹർ, പ്രസന്ന മോഹൻ, സൈനിക ക്ഷേമ ഓഫീസ് വെൽഫയർ ഓർഗനൈസർ പി.പി പ്രസാദ്, ഹെഡ് ക്ലർക് എം.എ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ എ.ഡി.എം എൻ.എം മെഹറലിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി.

date