Skip to main content
നവകേരള സദസിനോടനുബന്ധിച്ച് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ മെഗാതിരുവാതിര അരങ്ങേറിയപ്പോൾ.

നവകേരള സദസ്: മെഗാ തിരുവാതിരയൊരുക്കി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണത്തിനായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിക്കു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ബിന്ദു അശോകൻ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ഹരിത കർമ്മസേന-ആശാ-തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങി എൺപതോളം പേർ പങ്കെടുത്തു. തിരുവാതിരയ്ക്കുശേഷം കൈകൊട്ടിക്കളിയും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹനൻ, വൈസ് പ്രസിഡന്റ് തോമസ് ജോസ്, പഞ്ചായത്തംഗങ്ങളായ സുശീലാ മോഹനൻ, ബിന്ദു അശോകൻ, വിഷ്ണു രാജ്, എം.ആർ. രഞ്ജിത്ത്, മോഹനൻ നായർ, സെക്രട്ടറി എൻ.ആർ. ഷീജ മോൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായി.

 

date