Skip to main content
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ വേദിയായ കുറവിലങ്ങാട് ദേവമാതാ കോളജിലെ പന്തൽ സ്ഥാപിക്കൽ അടക്കമുള്ള ഒരുക്കങ്ങൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വിലയിരുത്തുന്നു.

നവകേരളസദസ്: കടുത്തുരുത്തിയിലെ ഒരുക്കം വിലയിരുത്തി കളക്ടർ

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 14ന് കുറവിലങ്ങാട് നടക്കുന്ന നവകേരളസദസിന്റെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വിലയിരുത്തി. വീട്ടുമുറ്റസദസുകളുടെ പൂർത്തീകരണം, നവകേരളസദസിനോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികളുടെ സംഘാടനം, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, ഹരിതകർമ്മസേനയുടെ പ്രവർത്തനം, ഗതാഗത ക്രമീകരണം, വോളണ്ടിയേഴ്സിന്റെ വിന്യാസം എന്നിവയുടെ ക്രമീകരണം കളക്ടർ വിലയിരുത്തി. നവകേരള സദസ് വേദിയായ കുറവിലങ്ങാട് ദേവമാതാ കോളജിലെ ഗ്രൗണ്ട് കളക്ടർ സന്ദർശിച്ചു. പ്രഭാതയോഗവേദിയിലൊരുക്കേണ്ട ക്രമീകരണങ്ങളും കളക്ടർ നിർദേശിച്ചു.
നവകേരള സദസ് കടുത്തുരുത്തി നിയോജകമണ്ഡലം സംഘാടകസമിതി ചെയർമാനും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.വി. സുനിൽ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം. മാത്യൂ, ജോസ് പുത്തൻകാല, നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം പി.സി. കുര്യൻ, സംഘാടക സമിതി കൺവീനറും തദ്ദേശസ്വയംഭരണ വകുപ്പ് അസിസന്റ് ഡയറക്ടർ ജി. അനീസ്, ജോയിന്റ് കൺവീനർമാരായ ജോഷി ജോസഫ്, പി.ആർ. ഷിനോദ്, സെബാസ്റ്റ്യൻ ജോസഫ്, വിവിധ സബ്കമ്മറ്റി ചെയർമാൻമാരായ കെ. ജയകൃഷ്ണൻ, സി.ജെ. ജോസഫ്, സദാനന്ദശങ്കർ എന്നിവർ പങ്കെടുത്തു.

 

date