Skip to main content

വയോജനങ്ങൾക്ക് സൗജന്യ യോഗ

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സാന്ധ്യരാഗം പദ്ധതിയിലൂടെ വയോജനങ്ങൾക്ക് സൗജന്യ യോഗ ട്രെയിനിങ് നൽകുന്നു. ദിവസവും ഒരു മണിക്കൂർ യോഗ ട്രെയിനിങ്ങിനൊപ്പം വയോജനങ്ങൾക്ക് ചെയർ എക്‌സർസൈസും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ എട്ടാംകല്ലിൽ പ്രവർത്തിക്കുന്ന നെടുമങ്ങാട് താലൂക്ക് ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446224595, 9497472557.

date