Skip to main content

നവകേരള സദസിൽ നിവേദനങ്ങൾ എങ്ങനെ നൽകാം?

 

വിവിധ വകുപ്പുകളുടെ ഇടപെടൽ വേണ്ടതോ ഒരു വകുപ്പുമായി മാത്രം ബന്ധപ്പെട്ടതോ ആയ നിവേദനങ്ങൾ/ അപേക്ഷ തുടങ്ങിയവ നവകേരള സദസിന്റെ കൗണ്ടറുകളിൽ നൽകാം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ രേഖകളുടെ പകർപ്പു സഹിതം സമർപ്പിക്കാം. അപേക്ഷകർ മൊബൈൽ നമ്പർ നിർബന്ധമായും നൽകണം.

നാല് ഉദ്യോഗസ്ഥർ വീതമുള്ള 25 കൗണ്ടറുകളാണ് നവകേരള സദസിൽ ഉണ്ടാവുക. അതിൽ അഞ്ചെണ്ണം സ്ത്രീകൾക്കും നാലെണ്ണം മുതിർന്നപൗരന്മാർക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കും മാത്രമായാണ്. നവകേരള സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുമ്പ് കൗണ്ടർ പ്രവർത്തനം ആരംഭിക്കും.

ഉദ്യോഗസ്ഥർ മുൻകൂട്ടി തയാറാക്കിയ രസീത് ബുക്കിലെ നമ്പർ അപേക്ഷയിൽ ചേർക്കുകയും അതിന്റെ രസീത് അപേക്ഷകന് നൽകുകയും ചെയ്യും.

50 എണ്ണമായാൽ അപേക്ഷകൾ ഓരോ കെട്ടാക്കി മാറ്റുകയും കൗണ്ടർ സൂപ്പർവൈസർക്ക്  കൈമാറുകയും അവർ നവകേരള സദസിന്റെ ചുമതലയുള്ള  ഉദ്യോഗസ്ഥന് കൈമാറുകയും ലഭിച്ച എല്ലാ പരാതികളും രേഖാമൂലം കളക്ടറേറ്റിൽ എത്തിക്കുകയും ചെയ്യുന്നു. അവിടെ നിന്ന്  https://navakeralasadas.kerala.gov.in/ എന്ന പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

അപേക്ഷ നവകേരള സദസിൽ സമർപ്പിച്ച് പരമാവധി 45 ദിവസത്തിനകം തീർപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. അപേക്ഷയുടെ സ്റ്റാറ്റസ് https://navakeralasadas.kerala.gov.in/ എന്ന വെബ്സൈറ്റിൽ രസീത് നമ്പരോ മൊബൈൽ നമ്പർ നൽകിയോ അറിയാൻ സാധിക്കും. അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. പൊതുജനങ്ങൾക്ക് അപേക്ഷകൾ, നിവേദനങ്ങൾ നൽകാം.

 

date