Skip to main content
നവകേരള സദസ്സിന്റെ ഭാഗമായി മുണ്ടക്കയം  ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ

നവകേരളസദസ്;  മുണ്ടക്കയത്ത് വിളംബരജാഥ സംഘടിപ്പിച്ചു

 

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. മുണ്ടക്കയം ബൈപ്പാസിൽ  നിന്നാരംഭിച്ച  സാംസ്‌കാരിക വിളംബര ജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. രേഖ ദാസ് ഫ്ളാഗ് ഓഫ് ചെയ്തു. നവകേരളസദസിന്റെ സന്ദേശം അറിയിച്ചുള്ള  ജാഥ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ചുറ്റി
ബസ് സ്റ്റാൻഡിൽ അവസാനിച്ചു.  തുടർന്നുനടന്ന പൊതുസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ ജാഥയിൽ കൊട്ടക്കാവടി, പഞ്ചാരിമേളം, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങൾ, കലാരൂപങ്ങൾ എന്നിവ അണിനിരന്നു. ജനപ്രതിനിധികൾ,  തൊഴിലാളികൾ, വ്യാപാരികൾ, റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ, ആശാ-അങ്കണവാടി, ഹരിതകർമ്മസേന പ്രവർത്തകർ, ക്ലബ്ബുകൾ, രാഷ്ട്രീയപാർട്ടികൾ  പങ്കെടുത്തു. മികച്ച പങ്കാളിത്തത്തിന് രണ്ടാം വാർഡ് കുടുംബശ്രീ പ്രവർത്തകർ ഒന്നാം സ്ഥാനവും പതിമൂന്നാം വാർഡ് കുടുംബശ്രീ പ്രവർത്തകർ രണ്ടാം സ്ഥാനവും നേടി. യഥാക്രമം 5000, 3000 രൂപ വീതമായിരുന്നു സമ്മാനം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ  പഞ്ചായത്തംഗം പി.ആർ.  അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, വൈസ് പ്രസിഡന്റ് ഷീലാ ഡൊമിനിക് പഞ്ചായത്തംഗങ്ങളായ സി.വി.  അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ, കെ.എൻ. സോമരാജൻ, ഫൈസൽ മോൻ, പി.എ. രാജേഷ്, കെ.ടി. റെയ്ച്ചൽ, പ്രസന്ന ഷിബു, ബിൻസി മാനുവൽ, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, സി.ഡി.എസ് ചെയർപേഴ്സൺ, പി.ജി. വസന്തകുമാരി വർ പങ്കെടുത്തു.

 

date