Skip to main content

ഓംബുഡ്സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. ചൊവ്വാഴ്ച (ഡിസംബർ 12) രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സിറ്റിങ് നടക്കുന്നത്.

പോത്തൻകോട് ബ്ലോക്ക് പ്രദേശത്തെ അണ്ടൂർക്കോണം, അഴൂർ, കഠിനംകുളം, മംഗലാപുരം, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദേശങ്ങളും നേരിട്ട് നൽകാവുന്നതാണ്.

date