Skip to main content
HAPPINESS FESTIVAL CRICKET TOURNAMENT

ഹാപ്പിനെസ്സ് ഫെസ്റ്റിവൽ ക്രിക്കറ്റ്‌ ടൂർണമെന്റിന് തുടക്കമായി

തളിപ്പറമ്പ് നിയോജക മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിന് തുടക്കമായി. മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. റോബർട്ട്‌ ജോർജ് ഉദ്‌ഘാടനം ചെയ്തു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മണ്ഡല പരിധിയിൽ വരുന്ന ഇരുപത്തി നാലോളം ടീമുകളാണ്  മാറ്റുരയ്ക്കുന്നത്.
മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനായ രവി മാണിക്കോത്ത് അധ്യക്ഷനായി. കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, മയ്യിൽ ഗ്രാമപഞ്ചായത്തംഗം ബിജു വേളം,ബാബു പണ്ണേരി തുടങ്ങിയവർ സംസാരിച്ചു.ഫൈനൽ മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും.
 

date