Skip to main content

ആറളം എബിസിഡി ക്യാമ്പ് 16ന്

ആറളം ഗ്രാമപഞ്ചായത്തിലെ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുളള അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ അഥവാ  എബിസിഡി ക്യാമ്പ് ഡിസംബര്‍ 16ന് രാവിലെ 10.30  മുതൽ പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന  വകുപ്പ്, ഐടി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുകയും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതലകൾ നൽകി ജില്ലാ വികസന കമ്മീഷണർ കൂടിയായ തലശ്ശേരി  സബ് കളക്ടർ സന്ദീപ് കുമാർ ഉത്തരവിട്ടു.
 

date