Skip to main content

അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേളയുടെ ഭാഗമായി സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് തോട്ടട ഗവ. വനിത ഐടിഐയില്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. ഉത്തരമേഖല വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മിനി മാത്യു ഉദ്ഘാടനം ചെയ്തു.
മികച്ച അപ്രന്റീസ് ട്രെയിനിങ് സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ട കേരള വാട്ടര്‍ അതോറിറ്റി ഡബ്യു എസ് ഡിവിഷന്‍ കണ്ണൂര്‍, പറശ്ശിനിക്കടവ് മലബാര്‍ പ്ലഷേഴ്‌സ് ലിമിറ്റഡ് (വിസ്മയ) എന്നിവയ്ക്കുള്ള  ഉപഹാരം ഉത്തര മേഖല വ്യവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മിനി മാത്യു നല്‍കി.
കണ്ണൂര്‍ ഗവ ഐടിഐ പ്രിന്‍സിപ്പല്‍ ടി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ ഐ സെന്റര്‍ ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ (ടെക്‌നിക്കല്‍ ) കെ രഞ്ജിത്ത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ട്രെയിനികള്‍ക്കുള്ള കോണ്‍ട്രാക്ട് വിതരണം ഗവ വനിതാ ഐ ടി ഐ പ്രിന്‍സിപ്പല്‍ എം പി വത്സന്‍ നിര്‍വഹിച്ചു. പെരിങ്ങോം ഗവ ഐ ടി ഐ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ മണക്കാട്ട് ഡി ബി ടി സ്‌കീം വിവരണം നടത്തി. പെരിങ്ങോം ഗവ ഐ ടി ഐ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ മണക്കാട്ട് ക്ലാസ്സെടുത്തു.
നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പ്രതിനിധി മുഹമ്മദ് അന്‍വര്‍, ഏച്ചൂര്‍ ഗ്ലോബല്‍ നെറ്റ് ഐ ഡി സൊല്യൂഷന്‍സ് സിഇഒ കെ പി സുരേഷ് കുമാര്‍, കണ്ണൂര്‍ ഗവ വനിത ഐടിഐ സീനിയര്‍ സൂപ്രണ്ട് പി വി നിസാര്‍, ഗ്രൂപ്പ് ഇന്‍സ്‌പെക്ടര്‍ ഇ കെ സുധീഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ഷീന, ആര്‍ ഐ സെന്റര്‍ അസിസ്റ്റന്റ് അപ്രന്റീസ്ഷിപ് അഡൈ്വസര്‍ എ പി നൗഷാദ്, ജൂനിയര്‍ അപ്രന്റീസ്ഷിപ് അഡൈ്വസര്‍ (നോണ്‍ ടെക്‌നിക്കല്‍) പി പി രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേളയില്‍ പങ്കെടുത്ത 11 ഓളം സ്ഥാപനങ്ങളില്‍ നിന്നും നാഷണല്‍ അപ്രന്റീസ്ഷിപ് ആക്ട് 1961 പ്രകാരം അപ്രന്റീസ് ട്രെയിനികളെ റിക്രൂട്ട്‌മെന്റ് നടത്തി.

date