Skip to main content

നവകേരള സദസ്സ്: മലയോര മേഖല ഒന്നാകെ നെടുങ്കണ്ടത്ത്

 

നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയ നവകേരള സദസ്സിനെ  സ്വീകരിക്കാന്‍ മലയോര മേഖല ഒന്നാകെ നെടുങ്കണ്ടത്ത് തടിച്ചു കൂടി. ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനത്തിലെ അവസാന മണ്ഡലമായ ഉടുമ്പന്‍ചോലയിലെ സദസിനു നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളാണ് വേദിയായത്. സ്‌കൂള്‍ ഗ്രൗണ്ടിലെ വിശാലമായ പന്തലില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാനും വന്‍ ജനവലിയായിരുന്നു.
ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കി മികച്ച രീതിയിലുള്ള സംഘടക സമിതിയുടെ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഉള്‍പ്പടെ 20 കൗണ്ടറുകളാണ്
നിവേദനം സമര്‍പ്പിക്കുന്നതിനായി ക്രമീകരിച്ചിരുന്നത്. കുടിവെള്ളം, ലഘു ഭക്ഷണം, പാര്‍ക്കിംഗ്, മറ്റ് സൗകര്യങ്ങളും കൃത്യമായി ഏര്‍പ്പെടുത്തി. സദസ് ആരംഭിക്കുന്നതിനു മുന്നോടിയായി പത്തനംതിട്ട സാരംഗിന്റെ ഗാനമേളയും വേദിയില്‍ അരങ്ങേറി.

date