Skip to main content

ലാപ്ടോപ്പ് വിതരണം

 

കോട്ടയം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കായി  ലാപ്ടോപ്പ് വിതരണം നടത്തുന്നു.  കേന്ദ്ര /കേരള സർക്കാർ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സർക്കാർ അംഗീകൃത കോളേജുകളിൽ എം.ബി.ബി.എസ്,ബി.ടെക്,എം.ടെക് , ബി.എ.എം.എസ്, ബി.വി.എസ്.സി & എ.എച്ച്  ,ബി.ഡി.എസ്,ബി.ആർക്,എം.ആർക്,എം.വി.എസ്.സി  &എ.എച്ച്,പി.ജി ആയുർവേദ,പി.ജി ഹോമിയോ,ബി.എച്ച്.എം.എസ്,എം.ഡി, എം.എസ്, എം.ഡി.എസ്, എം.സി.എ, എം.ബി.എ,  കോഴ്‌സുകൾക്ക് (ബി.ആർക്,എം.ആർക് എന്നീ കോഴ്‌സുകൾക്ക് ജെ.ഇ.ഇ,ഗേറ്റ്,നാറ്റാ മുഖേനയും എം.ബി.എ -ക്ക് ക്യാറ്റ്,മാറ്റ്,കെ-മാറ്റ് മുഖേനയും എം.സി.എ -ക്ക് തിരുവനന്തപുരം എൽ.ബി.എസ് സെന്റർ നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും)ഒന്നാം വർഷം പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം.അവസാനതീയതി 2024 ജനുവരി അഞ്ച് .വിശദവിവരങ്ങൾക്ക് ഫോൺ 0481-2560421.

date