Skip to main content

പരിശീലനം നൽകുന്നു 

 

കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യ ത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ  യുവതികൾക്ക് ഡിജിറ്റൽ മീഡിയ &മാർക്കറ്റിംഗ് എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു.പ്രായപരിധി 21-35. അപേക്ഷകർ മത്സ്യബോർഡ്‌ അംഗീകാരമുള്ള മത്സ്യതൊഴിലാളി കുടുംബങ്ങളിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്. ഐ. എം. എസിൽ ഉൾപ്പെടുന്നവരും ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നു മാസത്തെ സൗജന്യ ഓൺലൈൻ പരിശീലനവും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആറു മാസത്തെ പ്രായോഗിക പരിശീലനവും നൽകും. നാല് വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഉള്ളവർക്കും തീരനൈപുണ്യ കോഴ്സ് പൂർത്തിയായവർക്കും മുൻഗണന.
അപേക്ഷകൾ കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ആധാർ  കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ 30 നകം സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് ഫോൺ :9495801822,9961499883,8078762899

 

date