Skip to main content

മത്സ്യസേവന കേന്ദ്രം : അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴിൽ ജില്ലയിൽ മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ കർഷകർക്ക് കൺസൾട്ടൻസി സേവനങ്ങൾ, മത്സ്യവിത്ത്,മണ്ണ്-ജല ഗുണനിലവാര പരിശോധന ,മത്സ്യരോഗനിർണയം-നിയന്ത്രണം എന്നിവയ്ക്ക് സൗകര്യം ഒരുക്കുക, ഫിഷറീസ് പ്രൊഫഷണലുകൾക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് ഉദ്ദേശ്യലക്ഷ്യങ്ങൾ. 25 ലക്ഷം രൂപയാണ് പദ്ധതി തുക. 40 ശതമാനം സബ്സിഡി ലഭിക്കും. 12 മാസമാണ് പദ്ധതി പൂർത്തീകരണ കാലയളവ്. ഫിഷറീസ് സയൻസ് /ലൈഫ് സയൻസ്/ മറൈൻ ബയോളജി/ മൈക്രോബയോളജി /സുവോളജി/ ബയോകെമിസ്ട്രി വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത. മേൽവിഷയങ്ങളിൽ ഉന്നതയോഗ്യതയുള്ളവർക്ക് മുൻഗണന. സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 സ്‌ക്വയർ ഫീറ്റ് ഭൂമി ഉണ്ടായിരിക്കണം. ഫിഷറീസ് വകുപ്പുമായി ഏഴ് വർഷത്തിൽ കുറയാത്ത കാലയളവിൽ കരാറിൽ ഏർപ്പെടണം. അപേക്ഷ ഡിസംബർ 21നകം നൽകണം. വിശദവിവരത്തിന് ഫോൺ: വൈക്കം മത്സ്യഭവൻ-9400882267,04829-291550,കോട്ടയം മത്സ്യഭവൻ-0481-2566823,9074392350,പാലാ മത്സ്യഭവൻ-0482-2299151,7592033727

date