Skip to main content

അറിയിപ്പുകൾ 

 

പൊതു തെളിവെടുപ്പ്

കോഴിക്കോട് - വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ മേപ്പാടി ഇരട്ട തുരങ്ക പാത (2+2 ലെയ്ൻ) പദ്ധതിയുമായി ബന്ധപ്പെട്ട് ഡിസംബർ 13ന് രാവിലെ 10.30ന്   കോഴിക്കോട് ജില്ലയിലെ പൊതുജനങ്ങൾക്കായി കോഴിക്കോട് കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ പൊതു തെളിവെടുപ്പ് നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു. 

ഗതാഗതം നിരോധിച്ചു 

തണ്ണീർ പന്തൽ ഇളയിടം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 13  മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തണ്ണീർപന്തലിൽ നിന്നും അരൂരിലേക്ക് പോകേണ്ട വാഹനങ്ങൾ അമ്പലക്കണ്ടിമുക്ക് - കുമ്മൻകോട് ഹെൽത്ത് സെന്റർ വഴി പോകേണ്ടതാണ്.

ജലവിതരണം തടസ്സപ്പെടും 

അമൃത് ഫേസ് രണ്ട് പ്രവൃത്തികളുടെ ഭാഗമായുള്ള ഇൻറ്റർകണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ എരഞ്ഞിക്കൽ, മൊകവൂർ, കണ്ടംകുളം, കാമ്പുറത്ത്, പൂളാടിക്കുന്ന്, പാവങ്ങാട്, തടങ്ങാട്ടുവയൽ, പറമ്പിൻമുകളിൽ, കൈപ്പുറത്തുപാലം, ചെറുകുളം പി വി എസ് സ്കൂൾ പരിസരം തുടങ്ങിയ ഭാഗങ്ങളിൽ ഡിസംബർ 14, 15 എന്നീ ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.  

ഡോക്ടർ നിയമനം

ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം,കുറ്റ്യാടി,മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ 15ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ  നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 0495 22370494 

താത്കാലിക ഒഴിവ് 

പാലക്കാട് ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത :- ബിഎഎംഎസ് എംഡി  കൗമാരഭൃത്യം, ടിസിഎംസി രജിസ്‌ട്രേഷൻ. പ്രായം:- 21-42 .  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി  ഹാജരാക്കേണ്ടതാണ്.

താത്കാലിക ഒഴിവ് 

പാലക്കാട് ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത :- ബിഎഎംഎസ് എംഡി  മാനസികം, ടിസിഎംസി രജിസ്‌ട്രേഷൻ. പ്രായം:- 21-42 .  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സര്ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി  ഹാജരാക്കേണ്ടതാണ്.
  
വ്യാവസായിക പ്രദർശന വില്പന മേളയിൽ വില്പന നടത്താൻ അവസരം 

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 20 മുതൽ 29 വരെ വ്യാവസായിക പ്രദർശന വിൽപ്പന മേള സംഘടിപ്പിക്കുന്നു.  ഇൻഡസ്ട്രിയൽ എക്സിബിഷനിൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു വിൽപ്പന നടത്താൻ താല്പര്യമുള്ള ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകർ ഡിസംബർ 19ന്  മുൻപായി താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ അപേക്ഷ നൽകേണ്ടതാണ്.  ഫോൺ : 0495 2766563

date