Skip to main content

സ്‌കിൽ ഫെയർ 16ന് 

 

കോട്ടയം :കേരള നോളജ് ഇക്കണോമി മിഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ ഡിസംബർ 16 ന്  നാട്ടകം ഗവ. ആർട്‌സ് &സയൻസ് കോളേജിൽ ജില്ലാ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു.തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ ഭാഗമായി ഒരുക്കുന്നു.1000ൽ അധികം തൊഴിലുകളിലേക്കുള്ള രജിസ്േ്രടഷനും, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്‌മെന്റ് സർവീസുകൾ , സ്‌കിൽ സ്‌കോളർഷിപ്പുകൾ , ഇന്റേൺഷിപ്പുകൾ , അപ്പ്രെന്റിഷിപ്പുകൾ , തുടങ്ങിയവയിലേക്കുള്ള സ്‌പോർട്ട് രജിസ്േ്രടഷനുകളും,കൂടാതെ വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്‌കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.18 വയസ്സ് മുതൽ 58 വയസ്സ് വരെ പ്രായമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള ലിങ്ക് :https://forms.gle/o2Ya5Hgpg7aYDf137 .കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് :www.knowledgemission.kerala.gov.in,ഫോൺ : 0471-2737881

 

date