Skip to main content

ഏറ്റുമാനൂർ ഒന്നാകെയെത്തി നവകേരള സദസിന്

 

കോട്ടയം: ഏറ്റുമാനൂരിൽ നവകേരളസദസിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പതിനായിരങ്ങളുടെ ഹർഷാരവത്തിൽ വൻ വരവേൽപ്. വാദ്യമേളങ്ങളുടെ  അകമ്പടിയോടെ ജനകീയ മന്ത്രിസഭയെ ഏറ്റുമാനൂർ വരവേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക് പ്രവേശിച്ചപ്പോൾ നിറഞ്ഞ കൈയടി സദസ് ആകെ മുഴങ്ങി.
പുസ്തകവും ഷാളും നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഏറ്റുമാനൂരിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത്.  സദസ് തുടങ്ങുന്നതിന് മുമ്പുതന്നെ  പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻപാട്ട് സദസിനെ ആവേശം കൊള്ളിച്ചു. ഡോ.വി.എൽ. ജയപ്രകാശിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ സ്വാഗതഗാനലാപനവും സദസിന് മാറ്റുകൂട്ടി. വേദിയിൽ ഏറ്റുമാനൂർ നിയോജമണ്ഡലത്തിലെ വികസന നേട്ടങ്ങൾ പ്രദർശിപ്പിച്ചുള്ള എൽ. ഇ.ഡി വിഡിയോയും  സംപ്രേഷണം ചെയ്തു.
 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച പന്തലിൽ 25 പരാതി കൗണ്ടറുകളും ഒരുക്കിയിരുന്നു. ഭിന്നശേഷിവിഭാഗത്തിലുള്ളവർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളും ലഭ്യമാക്കി. പൊതുജനങ്ങൾക്കായി കുടിവെള്ളം, ശൗചാലയം സംവിധാനങ്ങളും ഒരുക്കിയിരുന്നു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയത്.  മൂന്നൂറോളം വോളണ്ടിയർമാരും സേവനത്തിനായി ഉണ്ടായിരുന്നു.

date