Skip to main content

ദിശ തൊഴിൽ മേള 

 

കോട്ടയം :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 'ദിശ 2023' മെഗാ തൊഴിൽ മേള  ഡിസംബർ 16-ന് അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജ് ക്യാമ്പസ്സിൽ വെച്ച് നടക്കും. എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.പ്രായപരിധി :18-40.
ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്‌പിറ്റൽ, ഐ ടി,ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്‌ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.വിശദ വിവരങ്ങൾക്ക് ഫോൺ :0481-2560413. ഫേസ്ബുക്ക് പേജ്:employabilitycentrekottayam
 

date