Skip to main content

ക്രിസ്തുമസ് - പുതുവത്സര ഖാദി വിപണന മേള: ജില്ലാതല ഉദ്ഘാടനം ഇന്ന്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്  സംഘടിപ്പിക്കുന്ന ക്രിസ്തുമസ് - പുതുവത്സര ഖാദി വിപണന മേളയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 15) രാവിലെ 10.30ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തെ ഖാദി ഷോറൂമില്‍ നടക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ  ഉദ്ഘാടനം നിര്‍വഹിക്കും.
2024 ജനുവരി ആറുവരെയാണ് മേള നടക്കുക. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30%വരെ റിബേറ്റ് ഇളവ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. വില്‍പന ശാലകളായ മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളില്‍ സ്‌പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങളും റെഡിമെയ്ഡ് ഉല്‍പന്നങ്ങളും ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും മേളയില്‍ ലഭിക്കും.

date