Skip to main content
24 കൗണ്ടറുകൾ വഴി സ്വീകരിച്ചത് 5979 നിവേദനങ്ങൾ

24 കൗണ്ടറുകൾ വഴി സ്വീകരിച്ചത് 5979 നിവേദനങ്ങൾ

ആലപ്പുഴ: നവകേരള സദസ്സിൻ്റെ ഭാഗമായി അമ്പലപ്പുഴയിൽ സ്വീകരിച്ചത് 5979 നിവേദനങ്ങൾ. സദസ്സിന്റെ ഭാഗമായി തയ്യാറാക്കിയ 21 കൗണ്ടറുകൾക്ക് പുറമേ മൂന്ന് കൗണ്ടറുകൾ കൂടി പ്രത്യേകം തയ്യാറാക്കിയിരുന്നു. ഇതോടെ ആകെ 24 കൗണ്ടറുകളാണ് സജ്ജീകരിച്ചത്.  ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി. മെഡിക്കൽ സംഘം, സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്ക് എന്നിവയും ഉണ്ടായിരുന്നു. പകൽ 11 മണി മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും.

date