Skip to main content

ലൈഫ് ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതം വിതരണം ചെയ്തു

 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതം കൈമാറി. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ ജനറൽ വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് 29 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് 31 ലക്ഷം രൂപയുമാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു തുക കൈമാറി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സമിതി ചെയർമാൻ കെ. സജീവൻ, അംഗങ്ങളായ കെ.കെ വിനോദൻ , പി.ടി അഷറഫ്, പ്രഭാശങ്കർ, കെ.കെ ലിസി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കാദർ.പി, എന്നിവർ  സംസാരിച്ചു. ബ്ലോക്ക് ക്ഷേമ കാര്യസമിതി ചെയർപേഴ്സൺ പി.കെ രജിത  സ്വാഗതവും ജോയിന്റ്  ബിഡിഒ ഷൈലേഷ് നന്ദിയും പറഞ്ഞു.

date