Skip to main content

എ.ബി.സി.ഡി: ആദ്യ ക്യാമ്പ് അമരമ്പലത്ത്

എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ ലഭ്യമാക്കാനും അവ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനും അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റേഷൻ (എ.ബി.സി.ഡി) പദ്ധതിയുടെ ഭാഗമായി ജനുവരി 17ന് അമരമ്പലം പഞ്ചായത്തിൽ ക്യാമ്പ് സംഘടിപ്പിക്കും. ഐ.ടി മിഷൻ, പട്ടികവർഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, അക്ഷയ, അനുബന്ധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, വോട്ടർ ഐ.ഡി കാർഡ് തുടങ്ങി 11 രേഖകൾ ലഭ്യമാക്കും. പട്ടികവർഗക്കാർക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇത് സഹായകമാവും. ക്യാമ്പിന് മുമ്പ് പഞ്ചായത്തിലുള്ള എല്ലാ പട്ടികവർഗക്കാർക്കും ജനനസർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കും. തുടർന്ന് മറ്റ് പഞ്ചായത്തുകളിലും ക്യാമ്പ് സംഘടിപ്പിക്കും. പെരിന്തൽമണ്ണ സബ് കളക്ടർ ഡി. രഞ്ജിത്താണ് പദ്ധതിയുടെ നോഡൽ ഓഫീസർ.
ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അസി. കളക്ടർ സുമിതി കുമാർ ഠാക്കൂർ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, അക്ഷയ ജില്ലാ പ്രോഗ്രാം ഓഫീസർ ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.

date