Skip to main content

ടെക്‌നോളജി മാനേജ്മന്റ് ഡെവലെപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന ടെക്‌നോളജി മാനേജ്മന്റ് ഡെവലെപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് ഉദ്ഘാടനം ചെയ്തു. യുവതീ-യുവാക്കളിൽ നൂതന ആശയങ്ങളോടുകൂടിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംരംഭം എങ്ങനെ തുടങ്ങി വിജയിപ്പിക്കാം എന്നതിലൂന്നി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ പരിശീലന പരിപാടി കൂടി ഉൾപ്പെടുത്തി ഓട്ടോമേഷൻ മേഖലയിലാണ് പരിശീലനം നൽകുന്നത്. തിരഞ്ഞെടുത്ത 27 യുവതീ-യുവാക്കൾക്കാണ് പരിശീലനം. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. പ്രശാന്ത്, ഐസക് സിംഗ്, മുജീബ് റഹ്‌മാൻ, സി.ആർ സോജൻ, പി.ടി മുഹമ്മദ് ഹനീഫ, എം. ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.

date