Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-12-2023

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (280/2018) തസ്തികയിലേക്ക് 2020 നവംബര്‍ 10ന് നിലവില്‍ വന്ന 328/2020/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2023 നവംബര്‍ ഒമ്പതിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ അടക്കും

പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 21ന് ശേഷം അടക്കുന്നതിനാല്‍ ആര്‍ സി ബിയുടെ മുള്‍ഭാഗത്തെയും താഴ്ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ പശു വളര്‍ത്തലിൽ  പരിശീലനം നല്‍കുന്നു.  കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ താല്‍പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 26നകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473.

ക്വട്ടേഷന്‍

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ ബോട്ടണി, സുവോളജി വകുപ്പുകളിലേക്ക് സ്പെസിമെനുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 28ന് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346027.

ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം 26ന്

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തി അവലോകനത്തിനായി ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം ഡിസംബര്‍ 26ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ താവക്കരയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ്് അസ്സിസ്റ്റന്‍സ് ബ്യൂറോ, പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി എന്നിവിടങ്ങളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972703130.

അപേക്ഷ ക്ഷണിച്ചു      

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോഡെസ്‌ക് രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്സ് തുടങ്ങുന്നു.  
ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ്/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബി ടെക് കോഴ്സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കാലാവധി. ഫോണ്‍: 9526811194, 9947016760.

വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
 
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണൂര്‍ കോട്ട, ഫോര്‍ട്ട് ലൈറ്റ് ആന്റ് സൗണ്ട്, എം കെ, സെഡ് പ്ലസ്, സംസം, വെസ്റ്റേണ്‍ ഐസ് പ്ലാന്റ്, സതേണ്‍ ഐസ് പ്ലാന്റ്, സീ വില്ലോ, ഐഡിയ, മോഡേണ്‍, ഹാര്‍ബര്‍, മൊയ്തീന്‍പള്ളി, അറക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരേറ്റ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും, കരേറ്റ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കാഞ്ഞിലേരി വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.
 

date