Skip to main content

ശിൽപശാല സംഘടിപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജലവിഭവ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ആശയ വിനിമയ ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയാണ് പ്രോജക്ടിന്റെ ലക്ഷ്യം. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് കഴുങ്ങിൽ, കെ.ടി ബാബു, സി.വി സുബൈദ, സി.പി നസീറ, ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ് സജീവ്,  സോയിൽ സ്പെഷ്യലിസ്റ്റ്  ഡോ. അരുൺജിത്ത് തുടങിയവർ പങ്കെടുത്തു.

 

date