Skip to main content
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പക്ഷാഘാത രോഗികള്‍ക്ക് കിടത്തിചികിത്സ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ സ്നേഹസംഗമവും ചിറ്റൂര്‍ ഗവ. കോളെജിലെ മ്യൂസിക് വിഭാഗം വിദ്യാര്‍ത്ഥികളുടെ മ്യൂസിക് അസോസിയേഷന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു.

സ്നേഹസംഗമവും സംഗീതവിരുന്നും നടത്തി

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പക്ഷാഘാത രോഗികള്‍ക്ക് കിടത്തിചികിത്സ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ സ്നേഹസംഗമവും ചിറ്റൂര്‍ ഗവ. കോളെജിലെ മ്യൂസിക് വിഭാഗം വിദ്യാര്‍ത്ഥികളുടെ മ്യൂസിക് അസോസിയേഷന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് അംഗം എം. പത്മിനി, മുന്‍ എം.എല്‍.എ. ടി.കെ നൗഷാദ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി രമ, ചിറ്റൂര്‍ കോളെജ് സംഗീത വിഭാഗം അധ്യാപകരായ ഡോ. സുഷ ചന്ദ്രന്‍, ഡോ. ശ്രീജു, ആശുപത്രി മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

date