Skip to main content

യുവജന കമ്മിഷന്‍ യുവകര്‍ഷക സംഗമം ജനുവരി 6, 7 തീയതികളില്‍

സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. ജനുവരി ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ, കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. യുവകര്‍ഷകര്‍ക്ക് ഒത്തുകൂടാനും നൂതന കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവകര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താത്പര്യമുള്ള യുവതയ്ക്ക് ദിശാബോധം നല്‍കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 നും 40 നും മധ്യേ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താത്പര്യമുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ബയോഡേറ്റ സഹിതം official.ksyc@gmail.com ലോ സംസ്ഥാന യുവജനകമ്മിഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍-695033 മുഖേനയോ ഡിസംബര്‍ 31 നകം നല്‍കണം. ഫോണ്‍: 0471 2308630

date