Post Category
ആലപ്പുഴയിൽ ബീച്ച് ക്ലീനിങ്ങിനു തുടക്കമായി:
ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ യുവജന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ,കേരള യൂത്ത് ഫോഴ്സ് ടീമിന്റെ സഹകരണത്തോടെ ആലപ്പുഴയിൽ ബീച്ച് ക്ലീനിങ്ങിനു തുടക്കമായി. അമ്പലപ്പുഴ എംഎൽഎ എച്ച് സലാം പരിപാടി ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം എസ്. ദീപു അധ്യക്ഷനായി ജില്ലാ കോ ഓർഡിനേറ്റർ ജെയിംസ് സാമുവേൽ , ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷീജ. ബി, ആലപ്പുഴ മുൻസിപ്പാലിറ്റി കോ ഓർഡിനറ്റർ ജാക്സൺ പീറ്റർ, ടീം കേരള ജില്ലാ ക്യാപ്റ്റൻ കണ്ണൻ എന്നിവർ പങ്കെടുത്തു, ടീം കേരള അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി. എല്ലാ ഞായറാഴ്ചകളിലും ടീം കേരളയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീനിങ് സംഘടിപ്പിക്കും
date
- Log in to post comments