Skip to main content

കരോൾ ഗാന മത്സരം സംഘടിപ്പിക്കും.

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ  ബോർഡിന്റെ  ജില്ലയിൽ അംഗങ്ങളായവർക്ക്്ക്രിസ്തുമസിനോടനുബന്ധിച്ച്  പദ്ധതി അംഗങ്ങളെ ഉൾപ്പെടുത്തി കരോൾ ഗാന മത്സരം സംഘടിപ്പിക്കും. പദ്ധതിയിൽ അംഗത്വം നിലനിർത്തിയിട്ടുള്ള  പരമാവധി പത്ത് (കുറഞ്ഞത് ആറ് അംഗങ്ങൾ) അധികരിക്കാത്തതുമായ ഗ്രൂപ്പിന് പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാം. ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച മത്സരത്തിന്റെ് വീഡിയോ (കുറഞ്ഞത്മൂന്ന് മിനിറ്റ്,പരമാവധി അഞ്ചു മിനിറ്റ്) 2023 ഡിസംബർ20 മുതൽ 30 വൈകിട്ട് അഞ്ചിനകം ജില്ലാ ഓഫീസിലേക്ക് വാട്‌സപ്പ്  മുഖേന അയച്ചുതരണം. (വാട്‌സപ്പ് നമ്പർ:9497633038). വിഡിയോക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്. പങ്കെടുക്കുന്ന പദ്ധതി അംഗങ്ങളുടെ പേര്, ഫോൺ നമ്പർ, രജിസ്റ്റർ നമ്പർ എന്നിവ വീഡിയോടൊപ്പം ഷെയർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്   ഫോൺ : 0477 2241455

date