Skip to main content

നവകേരള സദസ്സ് നാടിന് വേണ്ടിയുള്ള ജനങ്ങളുടെ ഇടപെടല്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന് വേണ്ടിയുള്ള ജനങ്ങളുടെ ഇടപെടലാണ് നവകേരള സദസ്സെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വിശാല താല്‍പര്യം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നാടിനെ മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത സമീപനം പല കോണുകളില്‍ നിന്ന് ഉണ്ടാകുന്നു. ഈ സമീപനത്തെ ജനസമക്ഷം അവതരിപ്പിക്കുക കൂടിയാണ് നവകേരള സദസ്സിന്റെ ലക്ഷ്യം. പ്രളയമുള്‍പ്പെടയുള്ള ദുരന്ത സമയങ്ങളില്‍ സംസ്ഥാനത്തിന് പ്രത്യേക സഹായ പാക്കേജുകളൊന്നും ലഭിച്ചില്ല. അര്‍ഹമായ സഹായം പോലും ലഭിച്ചില്ല. എല്ലാ മേഖലയിലും കേരളം ഇന്ന് വലിയ പുരോഗതി കൈവരിച്ചിരിക്കുകയാണ്. എങ്ങനെ ഇത് സാധ്യമായി എന്ന് ലോകം അത്ഭുതപ്പെടുകയാണ്. സംസ്ഥാനത്തെ ജനതയുടെ ഐക്യം ഒന്നുകൊണ്ടാണ് അത് സാധ്യമായത്. ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം നിന്ന സര്‍ക്കാരാണിതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് സര്‍ക്കാരിനെ തുടര്‍ ഭരണത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴി 83000 കോടി രൂപയുടെ വികസനമാണ് നടപ്പാക്കിയത്. എല്ലാ മേഖലകളിലും സമഗ്രമായ വികസനം സാധ്യമാക്കി. ഒരു വിവേചനവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനായില്ല. ദുരന്ത ഘട്ടങ്ങളില്‍ എല്ലാവരെയും ഒരുപോലെ കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

date