Skip to main content

ജനാധിപത്യത്തിന്റെ നവ്യാനുഭവമാണ് നവകേരള സദസ്സ്: മന്ത്രി വീണ ജോർജ്ജ്

എല്ലാ വിഭാഗത്തിന്റെയും താത്പര്യം നിറവേറ്റാനാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. 25 വർഷം കഴിയുമ്പോൾ കേരളം എവിടെയെത്തണമെന്നുള്ള കാഴ്ചപ്പാടാണ് നവകേരള സദസ്സിലൂടെ സർക്കാർ മുന്നോട്ടു വെക്കുന്നത്. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതത്തിൽ മാറ്റമുണ്ടാകാൻ വേണ്ടിയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രിസ്മസ് സമ്മാനമായി 900 കോടി രൂപയുടെ പെൻഷനാണ് സർക്കാർ വിതരണം ചെയ്യാൻ പോകുന്നത്. സർക്കാർ അധികാരത്തിലേറിയ ശേഷം  600 രൂപ മാത്രമായിരുന്ന പെൻഷൻ 1600 രൂപയിലേക്ക് വർദ്ധിപ്പിച്ചു. കർഷക തൊഴിലാളി-വാർധക്യ-വിധവ-വികലാംഗ പെൻഷനുകൾ കുടിശ്ശികയില്ലാതെ തീർത്തു കൊടുത്തിട്ടുണ്ട്. 2016 മുതൽ അഞ്ചുവർഷംകൊണ്ട് സർക്കാർ 62 ലക്ഷം പേർക്ക് 35,154 കോടി രൂപയാണ് ഈ ഇനത്തിൽ നൽകിയത്. 2021 മുതൽ രണ്ടര വർഷം കൊണ്ട് അത്  64 ലക്ഷം പേരിലേക്ക്  വർധിപ്പിച്ചാതയും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏഴര വർഷക്കാലയളവിൽ അഭിമാനകരമായ മുന്നേറ്റമാണ് നാട് കൈവരിച്ചത് വ്യവസായ രംഗത്ത് ഉൾപ്പെടെ ഇവ പ്രകടമായി. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ നടപ്പാക്കുകയെന്ന ലക്ഷ്യം മറികടന്ന് 1,35000 സംരംഭങ്ങൾ എന്ന നേട്ടമാണ് നാട് കൈവരിച്ചത്. തൊഴിൽ തേടുന്ന യുവാക്കൾക്ക് പ്രതീക്ശ നൽകുന്ന സർക്കാരാണിത്. ഏഴരവർഷം കൊണ്ട് 40000 പുതിയ പോസ്റ്റുകളാണ് രൂപീകരിച്ചത്. ഓരോ വർഷവും 30000 പേരെയാണ് പി എസ് സി  വഴി നിയമിക്കുന്നത്. നാടിന എല്ലാ മേഖലയിലും മാറ്റി മറിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന്മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ദീർഘവീക്ഷണ കാഴ്ചപ്പാടിലൂടെ കേരളം അസാധ്യമായ പലതും സാധ്യമാക്കുകയാണ്. മലയാളികളുടെ ആത്മാഭിമാനത്തെ തകർക്കുന്ന ഒരു സമീപനവും സർക്കാർ സ്വീകരിക്കില്ല. ലൈഫ് മിഷൻ വീടുകളിൽ സർക്കാർ ലേബലുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇനിയും സ്വപ്നതുല്യമായ നേട്ടങ്ങൾ കേരളം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

date