Skip to main content

ജനങ്ങളെന്ന യജമാനന്‍മാരെ സര്‍ക്കാര്‍ തേടിയെത്തുകയാണ് നവകേരള സദസ്സിലൂടെ: മന്ത്രി കെ. രാജന്‍

ജനങ്ങളെന്ന യജമാനന്‍മാരെ സര്‍ക്കാര്‍ തേടിയെത്തുകയാണ് നവകേരള സദസ്സിലൂടെയെന്ന് മന്ത്രി കെ. രാജന്‍. ചരിത്രത്തിലാദ്യമായാണ് മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്കിറങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി ഒരു സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ബദല്‍ ഉയര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. പുതിയ കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനാവശ്യമായ അര്‍ഹമായ പണവിഹിതം പോലും സര്‍ക്കാരിന് ലഭിക്കാത്ത സ്ഥിതിയാണ്. പലവിധ ദുരന്തങ്ങളുണ്ടായിട്ടും അക്ഷീണ പ്രയത്‌നത്തിലൂടെ ഉയര്‍ത്തെണീറ്റ സംസ്ഥാനമാണ് കേരളം. 60 വയസ്സു പൂര്‍ത്തിയായ 64 ലക്ഷം പേര്‍ക്കാണ് ഈ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് എന്ന നേട്ടത്തിലേക്ക് കേരളം നടന്നടുക്കുകയാണ്. നവകേരള സദസ്സിനെതിരെയുള്ള ബഹിഷ്‌കരണാഹ്വാനത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും മന്ത്രി പറഞ്ഞു.

date